12:26am 01 October 2026
NEWS
ഡിബിടി സ്കിൽ വിജ്ഞാൻ പദ്ധതിയുടെ ഭാഗമായി കുഫോസിൽ ഇന്ററാക്ഷൻ ആൻഡ് ഇൻഡസ്ട്രി എൻഗേജ്മെന്റ് സെഷൻ
30/09/2026  06:46 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഡിബിടി സ്കിൽ വിജ്ഞാൻ പദ്ധതിയുടെ ഭാഗമായി കുഫോസിൽ ഇന്ററാക്ഷൻ ആൻഡ് ഇൻഡസ്ട്രി എൻഗേജ്മെന്റ് സെഷൻ
HIGHLIGHTS

ഡിബിടി സ്കിൽ വിജ്ഞാൻ പരിപാടി ഡോ എ ബിജുകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ഡിബിടി സ്കിൽ വിജ്ഞാൻ മൂന്ന് മാസത്തെ വിദ്യാർഥി പരിശീലന പദ്ധതിയുടെ ഭാഗമായി സീഫുഡ് പ്രോസസർ (FIC/Q4003, NSQF Level 3.5) കോഴ്സിന്റെ ഇന്ററാക്ഷൻ ആൻഡ് ഇൻഡസ്ട്രി എൻഗേജ്മെന്റ് സെഷൻ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ (കുഫോസ്) സംഘടിപ്പിച്ചു.
പരിപാടി ഉദ്ഘാടനം ചെയ്ത കുഫോസ് വൈസ് ചാൻസലർ ഡോ. എ. ബിജുകുമാർ, ഗുണനിലവാരവും ഉൽപ്പന്നങ്ങളുടെ ട്രേസബിലിറ്റിയും (traceability) സമുദ്രോൽപ്പന്ന കയറ്റുമതി മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളാണെന്ന് ചൂണ്ടിക്കാട്ടി. മേഖലയിൽ പ്രാവീണ്യമുള്ള മനുഷ്യവിഭവശേഷി ഉറപ്പാക്കുന്നതിനും ഉയർന്നുവരുന്ന വെല്ലുവിളികൾക്ക് പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുന്നതിനും പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രോഗനിർണയം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ചില രാജ്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ചുവരുന്നുണ്ടെന്നും, സമുദ്രോൽപ്പന്ന മേഖലയുടെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സ്വഭാവം യുവ പ്രൊഫഷണലുകൾക്കും നവീന ആശയങ്ങൾക്കുമുള്ള നിരവധി അവസരങ്ങൾ തുറന്നിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

MPEDA  കൊച്ചി ഡയറക്ടർ ഡോ. രാം മോഹൻ എം. കെ., അന്താരാഷ്ട്ര താരിഫ് ഘടനകളും കയറ്റുമതി നയങ്ങളും ഇന്ത്യയുടെ സമുദ്രോൽപ്പന്ന കയറ്റുമതിയെ ബാധിക്കുന്ന വിധം വിശദീകരിച്ചു. ഗുണനിലവാര ഉറപ്പ്, ട്രേസബിലിറ്റി എന്നിവ ഉറപ്പാക്കുന്നതിനൊപ്പം ആന്റിബയോട്ടിക് അവശിഷ്ടങ്ങൾ, സമുദ്ര ആമകളുടെ സാന്നിധ്യം കണ്ടെത്തൽ തുടങ്ങിയ വിഷയങ്ങൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള സമുദ്രോൽപ്പന്ന കയറ്റുമതി മേഖലയിൽ ഇന്ത്യ മുൻനിര സ്ഥാനം തുടരുന്നുണ്ടെങ്കിലും ഇനിയും നിരവധി ലക്ഷ്യങ്ങൾ കൈവരിക്കാനുണ്ടെന്നും, കൂടുതൽ വളർച്ച ഉറപ്പാക്കുന്നതിന് നിലവിലുള്ള വെല്ലുവിളികൾ മറികടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.അടൽ ഇൻക്യുബേഷൻ സെന്റർ (AIC)- കുഫോസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് ഫുഡ് ഇൻഡസ്ട്രി കൗൺസിൽ ഫോർ സ്കിൽസ് ആൻഡ് ഇന്നൊവേഷൻ (FICSI), കേന്ദ്ര ജൈവസാങ്കേതികവിദ്യാ വകുപ്പ് (DBT), കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ് (KSCSTE) എന്നിവയുടെ പിന്തുണയുണ്ട്.

മൂന്ന് മാസം നീളുന്ന പരിശീലന പരിപാടിയിൽ സീഫുഡ് പ്രോസസ്സിംഗുമായി ബന്ധപ്പെട്ട പ്രായോഗിക പരിശീലനം ഉൾപ്പെടെ 420 മണിക്കൂർ നൈപുണ്യ വികസന പരിശീലനമാണ് നൽകുന്നത്. പരിശീലന കാലയളവിൽ വിദ്യാർഥികൾക്ക് പ്രതിമാസ ഫെല്ലോഷിപ്പും ലഭിക്കും. വ്യവസായ മേഖലയിലെ നേരിട്ടുള്ള പരിചയത്തിന്റെ ഭാഗമായി പരിശീലനാർഥികൾ അബാദ് സീഫുഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ അബാദ് സീഫുഡ് പ്രോസസ്സിംഗ് പ്ലാന്റും സന്ദർശിക്കും.പരിശീലനത്തിന്റെ ആകെ ഫലങ്ങളും ഡിബിടി സ്കിൽ വിജ്ഞാൻ പദ്ധതിയുടെ തുടർ സാധ്യതകളും കുഫോസ് ഫാക്കൽറ്റി ഓഫ് ഓഷ്യൻ സയൻസ് ആൻഡ് ടെക്നോളജി ഡീനും ഡിബിടി സ്കിൽ വിജ്ഞാൻ പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും കോഴ്സ് കോർഡിനേറ്ററുമായ ഡോ. രാധിക രാജശ്രീ എസ്. ആർ. അവതരിപ്പിച്ചു. മാരിറ്റേറോ ഫുഡ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് സഹസ്ഥാപകനും സി.ഇ.ഒയ, ട്രാലെക്സ്ഹോ ഡയറക്ടറുമായ ശ്രീ. രാജേഷ് കുമാരമേനോനും Ms. അഞ്ജന ജോസഫ് , ഇൻക്യൂബേഷൻ  മാനേജർ , എ ഐ സി  കുഫോസ് എന്നിവർ  ഇൻഡസ്ട്രി ഇന്ററാക്ഷൻ സെഷനിൽ പങ്കെടുത്ത് സംസാരിച്ചു.

കുഫോസ് ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ പ്രൊഫ. (ഡോ.) എം. കെ. സജീവൻ, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. മായ രാമൻ, ഫുഡ് പ്രോസസ്സിംഗ് ടെക്നോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും മേധാവിയുടെ ചുമതല വഹിക്കുന്നയാളുമായ ഡോ. ബ്ലോസം കെ. എൽ., ഫുഡ് പ്രോസസ്സിംഗ് ടെക്നോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. അഭിലാഷ് ശശിധരൻ,  എന്നിവർ ഉദ്ഘാടന സെഷനിൽ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img